ഇടുക്കിയില്‍ അച്ഛനും മക്കളും ഷോക്കേറ്റു മരിച്ചു

0
58

ഇടുക്കിയിൽ പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കളും മരിച്ചു. കൊച്ചറ രാജാക്കണ്ടം ചെമ്പകശ്ശേരി കനകാദരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് മരം കടപുഴകി വീണാണ് അപകടം.പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന്, വെളളത്തിലേയ്ക്ക് വൈദ്യുതി പ്രവഹിയ്ക്കുകയായിരുന്നു. മൂന്ന് മൃതദേഹങ്ങളും കൊച്ചറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.