നമ്മുടെ ദൈനംദിന ജീവതത്തില്‍ കുടുംബ ബന്ധങ്ങളിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകാറുണ്ട്. നാം അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മെ പല പ്രശ്നങ്ങളിലും എത്തിക്കാറുണ്ട്. ഒരു വീട്ടമ്മയും അവരുടെ രണ്ടു കുട്ടികളുമായി വളരെ തിരക്കേറിയ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന ഒരു സംഭവമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. ചലച്ചിത്ര താരങ്ങളായ റിയാസ് എം.റ്റിയും, പെക്സന്‍ ആംബ്രോസും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം തീയേറ്റർ പ്ലേ ഒ.ടി.ടി ആണ് നിർവഹിക്കുന്നത്.ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കുന്നത് സംവിധായകൻ കൂടിയായ റിയാസ് എം.റ്റി ആണ്. ഡി.ഒ.പി- ടോണി ജോര്‍ജ്ജ്, എഡിറ്റിംഗ്- അഖില്‍ എലിയാസ്, പ്രോജക്ട് ഡിസൈനേഴ്സ്- സായ് വെങ്കിടേഷ്, സുധീര്‍ ഇബ്രാഹിം, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുക്രിദ്, പി.ആർ.ഒ- പി.ശിവപ്രസാദ്, ഡിസൈന്‍- ഷമീര്‍ സൈന്‍മാര്‍ട്ട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. താരനിർണ്ണയം പൂർത്തിയാവുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.