കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഒന്നരക്കോടിയുടെ എംഡിഎംഎ പിടികൂടി

0
82

കൊച്ചി കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ് എക്‌സൈസ് പിടികൂടിയത്. 300 ഗ്രാം തൂക്കമുള്ള എംഡി എം എ മാര്‍ക്കറ്റ് വില ഏകദേശം ഒന്നരക്കോടിയില്‍ അധികം രൂപ വിലവരും.

സംഭവത്തില്‍ എറണാകുളം സ്വദേശികളായ അജ്മല്‍, എല്‍റോയ്, അമീര്‍, കോട്ടയം ചിങ്ങവനം സൂസിമോള്‍ എം സണ്ണി എന്നിവരെ എക്‌സൈസ് പിടികൂടി. കൊല്ലത്തുനിന്ന് ഒരു ഏജന്റില്‍ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രതികള്‍. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമാണ് മറ്റു വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് എക്‌സൈസ് പറഞ്ഞു.