നാലാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി 2021 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
67

നാലാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി 2021 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പ്രശസ്ത നിരൂപകനും വാഗ്മിയും  സാഹിത്യ അക്കാദമി വിശിഷ്ട അംഗവുമായ പൊഫസ്സർ കെ.പിശങ്കരൻ മാഷക്കാണ് സമഗ്ര സാഹിത്യ  സംഭാവനക്കുള്ള അങ്കണം  ഷംസുദ്ദീൻ  സ്മൃതി വിശിഷ്ട സാഹിതീ സേവപുരസ്കാരം നൽകുന്നത് .അമ്പതിനായിരംരൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ് .കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവുംമാതൃഭൂമി ആഴ്ചപതിപ്പി ന്റെ പത്രാധിപരും മികച്ചനോവലിസ്റ്റും ചെറുകഥാകൃത്തുമായ സുഭാഷ്ചന്ദ്രനാണ്(സമുദ്രശില)നോവൽ പുരസ്കാരം നേടിയത്.പ്രശസ്തകവിയുംമുൻ സംഗീത നാടകഅക്കാദമിസെക്രട്ടറിയുമായഡോ.സി.രാവുണ്ണിക്കാണ്(കറുത്ത വറ്റേകറുത്തവറ്റേ)കവിതാപുരസ്കാരം ലഭിച്ചത്.സംസ്കൃത സർവ്വകലാശാലതൃശ്ശർ സെന്ററിലെ മലയാളം വകുപ്പു മേധാവിയുംനിരൂപകനുമായ ഡോ.എം.കൃഷ്ണൻ നമ്പൂതിരിയാണ്(ശൈലി പരിണാമം മലയാള നോവലിൽ)പഠനത്തിനുള്ളഅങ്കണം ഷംസുദ്ദീൻ  സ്മൃതി പുരസ്കാരത്തിന് അർഹനായത്.ക്യാഷും ശിൾപ്പവുമാണ് അവാർഡ് .കോവിഡ് സാഹചര്യങ്ങളിലെ ഇളവ് ലഭിക്കുന്നതിനനുസൃതമായി  അവാർഡ് ദാന ചടങ്ങ് നടത്തുന്നതാണ്.അതോടൊപ്പം  അങ്കണത്തിന്റെ ഉപദേഷ്ടാവും എഴുത്തുകാരനുമായിരുന്ന ഡോ.കല്പറ്റബാലകൃഷ്ണൻമാഷക്ക്മരണാനന്തര ബഹുമതിയായി പ്രത്യേക പുരസ്കാരവും സമർപ്പിക്കൂന്നു.അങ്കണം ഷംസുദ്ദീൻ സ്മൃതി അംഗങ്ങളായ ഡോ.സരസ്വതിഷംസുദ്ദിൻ,എൻ.ശ്രീകുമാർ,സി.എ.കൃഷ്ണൻ,തൃശ്ശിവപൂരം മോഹനചന്ദ്രൻ എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്.