പിണറായി വിജയന്റെ ജിഹാദി പ്രീണനം രാജ്യദ്രോഹം : പി സി ജോർജ്ജ്

0
84

പിണറായി വിജയന്റെ ജിഹാദി പ്രീണനം രാജ്യദ്രോഹം ആണെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്ജ് പറഞ്ഞു. കേരളത്തിലെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ദേശവിരുദ്ധ ശക്തികളായ സംഘടനകളെ അമർച്ച ചെയ്യുന്നതിന് പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ചില കേന്ദ്രങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് . ഇതിന്റെ ഭാഗമായാണ് പാലാ ബിഷപ്പിന്റെ തന്റെ വിശ്വാസ സമൂഹത്തോട് നടത്തിയ ഒരു പ്രസംഗത്തെ തീവ്ര നിലപാടുകൾ ആയി ചിത്രീകരിച്ച് സമൂഹത്തിൽ ചർച്ചയാക്കുന്നത്. അദ്ദേഹം പരാമർശിച്ച സാമൂഹ്യ വിപത്തുകളെ പറ്റി ചർച്ച ചെയ്യാതെ മറ്റൊരു തരത്തിൽ ഇതിനെ ചർച്ച ആക്കിയത് ചില നിക്ഷിപ്ത സംഘടനകളുടെ ഗൂഢാലോചനയുടെ ഭാഗമാണ്.
 കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ  പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ അന്വേഷണ വിധേയമാക്കേണ്ടതും,അതിനു പിന്നിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനകളെ നിയമത്തിനു മുന്നിലെത്തിക്കാൻ പിണറായി സർക്കാർ തയ്യാറാകണം. കേരളത്തിലെ തീവ്രവാദ നിലപാടുകളുള്ള സംഘടനകളുടെ സാമ്പത്തിക ഉറവിടവും അന്വേഷണ വിധേയമാക്കേണ്ടതാണ്. 

കേരളത്തിലെ മതസൗഹാർദം നിലനിർത്താൻ ഇടപെടലുകൾ ഉണ്ടാകണമെന്നും ഇതിന് നേതൃത്വം നൽകുവാൻ പാണക്കാട് തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും മുൻകൈ എടുക്കണമെന്നും അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയും ഭരണകൂടവും കുറ്റകരമായ മൗനം വെടിയണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.