പുതിയ കെപിസിസി ഭാരവാഹികളുടെ സ്ഥാനാരോഹണം, ഇൻകാസ് ഫുജൈറ ആഘോഷിച്ചു

0
94

കേരളത്തിലെ കോൺഗ്രസിന് പുതിയ ദിശാബോധം നൽകി കൊണ്ടുള്ള  പുതിയ പ്രസിഡന്റ് കെ സുധാകരൻ, വർക്കിംഗ് പ്രസിഡന്റ് മാരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് , ടി സിദ്ധിഖ് തുടങ്ങിയവരുടെ സ്ഥാനാരോഹണം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം പതിമടങ്ങു വർധിച്ചതായി ഇൻകാസ് ‌ ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലും കേരളത്തിലും കോൺഗ്രസ് വലിയ തിരിച്ചു വരവിന്റെ പാതയിലാണ്. കേന്ദ്ര സംസ്ഥന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ നിരാശരരായ ജനങ്ങൾക്ക് പ്രതീക്ഷ  നൽകുന്നതാണ് കോൺഗ്രസിനു  അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് ലോകത്തിന്റെ വിവിധ  ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പുതിയ ഭാരവാഹികളുടെ അധികാരമേൽക്കൽ ചടങ്ങു ആഘോഷിച്ചത്. വലിയ ഊർജ്ജവും ആവേശവുമാണ് പ്രവർത്തകർക്ക്  ഉണ്ടായിട്ടുള്ളത്. കോവിദഃ മാനദണ്ഡങ്ങൾ നില നിൽക്കുന്നതിനാൽ വളരെ കുറച്ചു പ്രവർത്തകർ മാത്രമാണ് നേരിട്ട് പങ്കെടുത്തത് എങ്കിലും  മറ്റുള്ളവർക്ക് പരിപാടി കാണാനായി ലൈവ് സംപ്രേഷണം ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, ഗ്ലോബൽ കമ്മിറ്റീ അംഗം ഹംസ പി സി, വൈസ്  പ്രസിഡന്റ് പ്രമിസ്  പോൾ സെക്രട്ടറി  ഉസ്മാൻ ചൂരക്കോട് , ജില്ലാ പ്രസിഡന്റ്മാരായ, ഫിറോസ് ബക്കരി , നാസർ പറമ്പിൽ, ബിനോയ് ഇഞ്ചിപ്പറമ്പിൽ,  തുടങ്ങിയവർ  നേതൃത്വം  നൽകി.