പൂവച്ചൽ ഖാദറിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല

0
68

തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗാന രചയിതാവ് പൂവച്ചൽ ഖാദറിൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ന്യുമോണിയയോടൊപ്പം ശ്വാസതടസവുമുള്ളതിനാൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന പൂവച്ചൽ ഖാദറിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല.