മെഡിക്കല്‍ പ്രവേശന പരീക്ഷഃ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

0
62

കര്‍ണാടകത്തില്‍ എത്തുന്ന മലയാളികള്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് കത്തയച്ചു. രണ്ടു ഡോസ് വാക്‌സിനും 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റും എടുത്ത മലയാളികള്‍ക്കും ഇതു ബാധകമാണ്.

മെഡിക്കല്‍ പരീക്ഷ എഴുതാന്‍ കര്‍ണാടകത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ പ്രശ്‌നമായിരിക്കുകയാണ്. വാക്‌സിനും ആര്‍ടിപിസിആര്‍ ടെസ്റ്റുമെടുത്ത വിദ്യാര്‍ത്ഥികളെയും കൂടെയെത്തുന്ന ഒരാളെയും 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.