ലോക ഫുട്‌ബോളിലെ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ (75) അന്തരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.1970 ലോകകപ്പില്‍ 10 ഗോള്‍ നേടി ടോപ്‌സ്‌കോററായിരുന്നു ഗെര്‍ഡ് മുള്ളര്‍. ജര്‍മനി ചാമ്പ്യന്‍മാരായ 1974 ലെ ലോകകപ്പില്‍ ഫൈനലിലടക്കം നാല് ഗോളുകളാണ് താരം നേടിയത്.ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് മുള്ളര്‍ എണ്ണപ്പെടുന്നത്.