‘വരാല്‍’;അനൂപ് മേനോന്‍ , പ്രകാശ് രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കണ്ണന്‍

0
99

അനൂപ് മേനോന്‍ , പ്രകാശ് രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കണ്ണന്‍ താമരക്കുളത്തിന്‍റെ പുതിയ സിനിമയ്ക്ക്  “വരാല്‍” എന്നു പേരിട്ടിരിക്കുന്നു..മോഹന്‍ലാല്‍, ജയസൂര്യ, മഞ്ചുവാര്യര്‍, ടൊവിനോ, ജോജു ജോര്‍ജ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍  റിലീസ് ചെയ്തത്. അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന സിനിമയുടെ നിര്‍മ്മിക്കുന്നത് ടൈം ആഡ്സ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ പി.എ സെബാസ്റ്റ്യന്‍ ആണ്.  
“റേസ് , റിലീജിയന്‍, റീട്രിബ്യൂഷന്‍ ” എന്ന ഹാഷ് ടാഗോഡു കൂടിയുള്ള ചിത്രത്തിന്‍റെ പോസ്റ്ററില്‍ നിന്ന് വളരെ നിഗൂഡതകള്‍ നിറഞ്ഞ സിനിമ ആയിരിക്കുമെന്നാണ്  മനസിലാവുന്നത്. “വർഗം , മതം , ശിക്ഷ”കുറച്ചധികം രാഷ്ട്രിയവും  അതിനപ്പുറം ത്രില്ലും അതാണ് “വരാൽ”.ഇതൊരു വേറിട്ട ഒരു സിനിമയായിരിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.
വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ രവിചന്ദ്രനാണ് . ബാദുഷ എന്‍.എം പ്രൊജക്ട് ഡിസൈനറാകുന്ന ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ.ആര്‍.പ്രകാശാണ്. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അജിത്ത് പെരുംപിള്ളിയാണ്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു .
പി.ആര്‍.ഓ. സുനിത സുനില്‍,പി.ശിവപ്രസാദ്