വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു

0
61

എറണാകുളം : വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ കാലത്തെ മാറിയ വായനാ സങ്കേതങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും വായനശാലകൾ പദ്ധതി തയ്യാറാക്കണമെന്നു വ്യവയസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് . എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി ആർ സോമൻ അധ്യക്ഷത വഹിച്ചു .  പ്രശസ്ത നാടകകൃത്തും മുൻ എംഎൽഎയുമായ ജോൺ ഫെർണാണ്ടസ് വായനാ സന്ദേശം നൽകി  . ജില്ലാ ലൈബ്രറി കൗൺസിൽ എം ആർ സുരേന്ദ്രൻ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ് തുടങ്ങിയവർ പങ്കെടുത്തു . 
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലൂക്ക്  തലത്തിൽ പുസ്തക ആസ്വാദന പരിപാടികൾ, വൈക്കം മുഹമ്മദ് ബഷീർ, പി കേശവദേവ് , പൊൻകുന്നം വർക്കി അനുസ്മരണ പരിപാടികൾ , യു .പി – ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായനാ വീഡിയോ മത്സരം, പി എൻ പണിക്കർ –  ഐ വി ദാസ് അനുസ്മരണം,   ജില്ലാ ലൈബ്രറി കൗൺസിൽ  ജില്ലാ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്ഷര സേന പുസ്തകം വീടുകളിൽ എത്തിച്ചു നൽകുക തുടങ്ങി   വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് . ജൂൺ 19 മുതൽ ജൂലൈ 7 വരെയാണ് വായനാ പക്ഷാചരണം.