ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗ വിരമിച്ചു.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം അറിയിച്ചു. ക്രിക്കറ്റ് യാത്രയില്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച താരം യുവ താരങ്ങള്‍ക്ക് തന്റെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുമെന്നും വ്യക്തമാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍ രണ്ട് തവണ തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റിട്ട് ഡബിള്‍ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകള്‍ നേടിയ ഒരേയൊരു താരം, ഏകദിനത്തില്‍ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റില്‍ അഞ്ച് ഹാട്രിക്കുകള്‍ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം ഹാട്രിക്കുകള്‍ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ റെക്കോര്‍ഡുകള്‍.