സിംഗപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ എത്തുന്നു

0
68

എറണാകുളം: ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതൽക്കൂട്ടാകാൻ സിങ്കപ്പൂരിൽ നിന്നും ഓക്സിജൻ ടാങ്കുകൾ . 20 ടൺ ഓക്സിജൻ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകൾ തിങ്കളാഴ്ച വൈകീട്ട് 6.30 ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും.    രണ്ട് ടാങ്കുകൾ എറണാകുളം ജില്ലയിൽ ഉപയോഗിക്കും. ജില്ലയിൽ ഓക്സിജൻ സംഭരണത്തിൽ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ടാങ്കുകൾ ഉപകരിക്കും. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകൾ എത്തിക്കുന്നത്.