അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: ഇലക്ഷന്‍ കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക് 12 ന് 

0
48

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ഉച്ചയ്ക്ക് 12 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ഡിസംബര്‍ ആദ്യത്തോടെ വോട്ടെണ്ണല്‍ നടന്നേക്കുമെന്നുമാണ് സൂചന. മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ പലഘട്ടങ്ങളിലായാകും വോട്ടെടുപ്പ് നടക്കുക.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിക്കും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി ഒരുമിച്ച് നില്‍ക്കുമോയെന്നതും പ്രധാനമാണ്.