അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണം, ശാസ്താവിനെ അകത്തു കയറി തൊഴണം; സുരേഷ് ഗോപി

0
35

കൊച്ചി: തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്ന് നടന്‍ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ അകത്തു കയറി തൊഴണം. പുറത്തു നിന്നല്ല തൊഴേണ്ടത്. തന്റെ ഈ ആഗ്രഹം പറഞ്ഞതിനാണ് താന്‍ വിവാദപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ശബരിമല ശാസ്താവിനെ അകത്തു നിന്നല്ല, പുറത്തു നിന്ന് തൊഴണം. 2016ല്‍ ഇക്കാര്യം പറഞ്ഞതിനാണ് താന്‍ വിവാദത്തില്‍പ്പെട്ടത്. എനിക്ക് ബ്രാഹ്മണനാകണം എന്ന രീതിയില്‍ രാഷ്ട്രീയം തൊഴിലാക്കിയവര്‍ അതിനെ ദുര്‍വ്യാഖ്യാനം നടത്തി. തന്റെ ആഗ്രഹം കണ്ഠര് രാജീവിനോടും പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനിക്കുന്നെങ്കില്‍ അടുത്ത ജന്‍മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞത്. പ്രസ്താവന അന്ന് വിവാദമാകുകയും ചെയ്തിരുന്നു. ഈശ്വരനെ പ്രാര്‍ഥിക്കാന്‍ പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവവമാണ്. മാംസവും ചോരയുമുള്ള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണം. ഇത്തരത്തില്‍ ബ്രാഹ്മണനാകാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് നേരത്തെ പറഞ്ഞ വാക്കുകളാണ് 2016ല്‍ വിവാദമായത്.