എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി.ഡീന്‍ കുര്യാക്കോസ് എംപിയുടെയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെയും ജന്മനാടായ പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെ ഭരണമാണ് യുഡിഎഫിനു നഷ്ടമായത്. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫിനു ഭരണം നഷ്ടമായത്. യുഡിഎഫ് സ്വതന്ത്ര അംഗം കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തതോടെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. എല്‍ഡിഎഫ് 6 , യുഡിഎഫ് 6 യുഡിഎഫ് സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫ് സ്വതന്ത്രനായിരുന്ന അന്‍സാര്‍ മുഹമ്മദാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്.