ആനന്ദ് ദൈവ്- നജീം അർഷാദ്, സജീവ് മംഗലത്ത് ടീമിൻ്റെ മ്യൂസിക് ആൽബം ശ്രദ്ധേയമാവുന്നു

0
83

പ്രസിദ്ധ സംവിധായകൻ ആനന്ദ് ദൈവ് ,നജീം അർഷാദ് ,സജീവ് മംഗലത്ത് ടീമിൻ്റെ പ്രിയതം എന്ന മ്യൂസിക് ആൽബം മനോരമ മ്യൂസിക് റിലീസ് ചെയ്തു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷങ്ങളാണ് ആൽബം കണ്ടത് .മാസ് ഫൈവ് മൂവീസിന്റെ ബാനറിൽ മലയാളം ,ഹിന്ദി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ആനന്ദ്‌ ദൈവ് രചനയും സംവിധാനവും നിർവഹിച്ച പ്രിയതം എന്ന മ്യൂസിക് വീഡിയോയുടെ, സംഗീത സംവിധായകൻ സജീവ് മംഗലത്ത് ആണ് .നജീം അർഷാദ്, ചിന്നു അന്ന മാത്യു എന്നിവർ ആലപിച്ചിട്ടുള്ള ഈ പ്രണയഗാനം, നിർമ്മിച്ചത് , മുരളി മൂന്നുകുളങ്ങര, സുരേഷ് ബാബു, അലൻ ചാക്കോ,സായിനാഥ്‌ ഉണ്ണി, ആകർഷ് അനീഷ് എന്നിവർ ചേർന്നാണ്. പൂർണ്ണമായും യു എ ഇ യിൽ ചിത്രീകരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയിൽ പ്രമുഖ ഉസ്ബക്കിസ്ഥാൻ മോഡൽ സററഹിമോവ ആണ് നായികയായി അഭിനയിച്ചത് . സംവിധായകൻ ആനന്ദ് ദൈവ് തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. മുരളി മൂന്നുകുളങ്ങര, സായിനാഥ്‌ ഉണ്ണി, അശ്വിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ക്യാമറ -അബ്ദുൽ ലത്തീഫ്ഒ.കെ,എഡിറ്റിംഗ് – രതീഷ്മോഹൻ,സുബിൻ,പി.ആർ.ഒ-അയ്മനം സാജൻ,ഡിസൈൻ – അഫ്സൽ കുരീക്കൽ,ലോഗോ -കാർത്തിക സുരേഷ് ബാബു,അസോസിയേറ്റ് ഡയറക്ടർ -ഗോകുൽ അയ്യന്തോൾ,അസിസ്റ്റന്റ് ഡയറക്ടർ – ഷെമീർ ജലീല, ജയേഷ് മാത്യു,സ്റ്റുഡിയോ -ലത്തീഫ് പ്രൊഡക്ഷൻസ്, ഓഷിൻ ഗ്രീൻ, ഹാറ്റ് ത്രീഡിജിറ്റൽ.പ്രണയത്തിൻ്റേയും,വിരഹത്തിൻ്റേയും,കഥ പറയുന്ന “പ്രിയതം” മനോരമ മ്യൂസിക് റിലീസ് ചെയ്തു.