കെ.എസ്.ഐ.ഡി.സിക്ക് പുതിയ നേതൃത്വമായി.

0
62

കെ.എസ്.ഐ.ഡി.സിക്ക് പുതിയ നേതൃത്വമായി. ചെയർമാനായി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ സർക്കാർ നിയമിച്ചു.ഡയറക്ടർ ബോർഡും പുന:സംഘടിപ്പിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഫിനാൻസ് (റിസോഴ്സ്) സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള, പ്രമുഖ ധനകാര്യ സേവന വിദഗ്ധൻ സി.ജെ ജോർജ്ജ്,ബാങ്കിംഗ് വിദഗ്ധൻ സജീവ് കൃഷ്ണൻ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ.കെ. ആനന്ദ്, സംരംഭക പമേല അന്ന മാത്യു, ചാർട്ടേഡ് അക്കൗണ്ടന്റ് ബാബു എബ്രഹാം കള്ളിവയലിൽ,സംരംഭകൻ വി.അബ്ദുൾ റസാഖ് എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. എം.ജി. രാജമാണിക്യം മാനേജിംഗ് ഡയറക്ടർ ആയി തുടരും.