കോഴിക്കോട് നഗരസഭയിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

0
44

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ ഒന്‍പതരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

വെസ്റ്റ്ഹില്ലിലെ നഗരസഭയുടെ പ്ലാസ്റ്റിക്‌ മാലിന്യ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഒരുമണിക്കൂറിലധികം നേരമായി തീ പടരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യമായതിനാല്‍ വന്‍തോതില്‍ ബുദ്ധിമുട്ടുന്നതായും നാട്ടുകാര്‍ പറഞ്ഞു. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.

മാലിന്യ സംസ്‌കരണകേന്ദ്രത്തിന്റെ പുറകിലായി ഒരു ട്രാന്‍സ്‌ഫോമറും ഉണ്ട്. അതിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സ് നടത്തുന്നുണ്ട്.