ഗുരുവായൂരപ്പന്റെ 27.5 ലക്ഷം തട്ടിയെടുത്ത പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ നന്ദകുമാർ അറസ്റ്റിൽ

0
61

ഗുരുവായൂരപ്പന്റെ സ്വർണ വെള്ളി ലോക്കറ്റുകൾ വിറ്റ തുക ബാങ്കിൽ അടക്കാതെ തട്ടിയെടുത്ത കേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു .ഗുരുവായൂർ തമ്പുരാൻ പടി ആലുക്കൽ ക്ഷേത്രത്തിന് സമീപം കൃഷ്ണ കൃപയി ൽ പി ഐ നന്ദകുമാറിനെ യാണ് ഗുരുവായൂർ എ സി പി കെ.ജി സുരേഷ് കുമാറിന്റെ നിർദേശ പ്രകാരം ടെമ്പിൾ എസ് എച് ഒ സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് ഉച്ചയോടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത് .
27 .5 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ദേവസ്വ ത്തിന്റെ പരാതിയിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത് .ബാങ്ക് കഴിഞ്ഞദിവസം  നന്ദകുമാറിനെ സസ്‌പെൻഡ് ചെയ്തു .നഷ്ടപെട്ട തുകയിലേക്ക്  ബാങ്ക് 16 ലക്ഷം രൂപ തിരിച്ചടച്ചു . .
2018 -2019 വർഷത്തെ  കണക്ക് പരിശോധിച്ചപ്പോഴാണ് 27.5 ലക്ഷം രൂപ തട്ടിയെടുത്തത് കണ്ടെത്തിയത് . ഇനി 2019 -20 ,2020- 21 എന്നീ വർഷത്തെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ തട്ടിയെടുത്ത തുക ഇതിന്റെ രണ്ടിരട്ടി വരുമെന്നാണ് കരുതുന്നത്. . കണക്കിൽ കണ്ടെത്തിയ 27 .5 കോടിയുടെ രണ്ടു വർഷത്തെ പലിശയും കൂട്ടിയാൽ തുക പിന്നെയും ഉയരും . സ്വർണ ലോക്കറ്റ് വിൽക്കുന്ന തുക പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് ഹൈക്കോടതി ഉത്തരവ് ഉള്ളത് കൊണ്ടാണ് ഈ പണം പഞ്ചാബ് നാഷണൽ ബാങ്കിൽ മാത്രം .നിക്ഷേപിക്കുന്നത്