ചന്ദ്രികയുടെ രമണൻ; ഒരു സുന്ദര പ്രണയകഥ

0
70

വ്യത്യസ്തമായ ഒരു പ്രണയകഥ അവതരിപ്പിക്കുകയാണ് ചന്ദ്രികയുടെ രമണൻ എന്നചിത്രം.യുവപത്രപ്രവർത്തകയും,സംവിധായികയുമായ രഞ്ചുനിള രചനയും, സംവിധാനവും നിർവ്വഹിക്കുന്നു.എൻ.എ ഫിലിംസിൻ്റെ ബാനറിൽ നിഷാദ് അലിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
പ്രണയവും വിരഹവും ഒരുനാൾ തമ്മിലടിച്ചു പിരിഞ്ഞു.പിന്നെ പ്രണയത്തെ ഉപദ്രവിക്കുക വിരഹം പതിവാക്കി, എന്നാൽ ഒരിക്കൽ പ്രണയം വിരഹത്തെ തോൽപ്പിച്ചു. വ്യത്യസ്തമായ പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രം, കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.എൻ.എ ഫിലിംസിനു വേണ്ടി നിഷാദ് അലിക്കൽ നിർമ്മിക്കുന്ന ചന്ദ്രികയുടെ രമണൻ എന്ന ചിത്രം രഞ്ചു നിള,രചനയും,സംവിധാനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – ജോണി ആശംസ, എഡിറ്റിംഗ് – അനീഷ്(കെ.എസ്.എഫ്.ഡി.സി) നിർമ്മാണ നിർവഹണം -ബിജു ആൻ്റണി,പശ്ചാത്തല സംഗീതം – സുനിൽ ലാൽ ചേർത്തല,മിക്സിംഗ്-രാജീവ് (കെ.എസ്.എഫ്.ഡി.സി) കല – രാജീവ്, മേക്കപ്പ് – ഷിബു എടക്കര, വസ്ത്രാലങ്കാരം – ജമീല, എഫക്റ്റ്സ് – രാജ് മാർത്താണ്ഡം, പി.ആർ.ഒ- അയ്മനം സാജൻ, സ്റ്റുഡിയോ – ചിത്രാഞ്ജലി.
പ്രവീൺ നീലാംബരൻ, ഡോ.ഷാജി ഖാൻ, പൂക്കട ബിജു, മണി ചാലിയാർ, ഷാർലറ്റ് സജീവ്, അനു, ശിവാനി, ബേബി ദിക്ഷീത്ത് എന്നിവരോടൊപ്പം പ്രമുഖ സംവിധായകൻ ബെന്നി ആശംസയും അഭിനയിക്കുന്നു.