ജില്ലയിലെ സ്കൂളുകൾ പ്രവേശനോത്സവത്തിന് ഒരുങ്ങി

0
82

 
  കാക്കനാട്: അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സ്കൂളുകളിലേക്കുള്ള ഓൺലൈൻ പ്രവേശനോത്സവം ഇന്ന് (ജൂൺ 1) നടക്കും. വീട് ഒര് വിദ്യാലയം എന്ന ആശയത്തെ ആസ്പദമാക്കി വീട്ടകങ്ങൾ അലങ്കരിച്ച് കുട്ടികളുടെ ദിനമായി അധ്യയന വർഷാരംഭം ആഘോഷിക്കും .ഇതിനായ് പല വിദ്യാലയങ്ങളും അലങ്കാര വസ്തുക്കളും ബലൂണുകളും അടക്കം പാഠപുസ്തകത്തോടൊപ്പം നൽകി. പ്രൈമറി വിദ്യാലയങ്ങൾക്കുള്ള കൈത്തറി യൂണിഫോം, 1-10 വരെ ക്ലാസ്സുകൾക്കുള്ള പാഠപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു. നവാഗതർക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടും, വാട്സാപ്പ് മുഖേനയും ഓരോ സ്കൂളുകൾക്കും ലഭ്യമാക്കിയിട്ടുണ്ട്..ജില്ലയിലെ എല്ലാ ജനപ്രതിനിധികളും ,വിവിധ വിദ്യാലയങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. പ്രസിദ്ധചലചിത്ര താരങ്ങൾ, എഴുത്തുകാർഗായകർ, കലാസാംസ്ക്കാരിക പ്രവർത്തകർ എന്നിവരും പങ്കെടുക്കും.  ഓൺലൈൻ ആണെങ്കിലും ഏറ്റവും മികച്ച രീതിൽ കുട്ടികൾക്ക് ഏറ്റവും ഹൃദ്യമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.