ഡല്‍ഹിയില്‍ ഭൂചലനം;  പ്രഭവകേന്ദ്രം നേപ്പാള്‍; തീവ്രത 6.2

0
33

ന്യൂഡല്‍ഹി:  ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തുംവന്‍ ഭൂചലനം. അയല്‍ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡല്‍ഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി.

ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. ഡല്‍ഹിയലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് താഴെയിറങ്ങി. 

ഡല്‍ഹിയെ കൂടാതെ, ഉത്തര്‍പ്രദേശിലെ ലഖ്നൗ, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.