ദി ഗ്രേറ്റ് എസ്കേപ്പ് .ബാബു ആൻ്റണി വീണ്ടും ആക്ഷൻ ഹീറോയാവുന്നു

0
71

മലയാളത്തിൻ്റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആൻറണി, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്ഷൻ ഹീറോയായി മലയാള സിനിമയിൽ തിരിച്ചു വരുന്നു. ഔട്ടറേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും, ഹോളിവുഡിലെ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫറുമായ സന്ദീപ് ജെ.എൽ ആണ്, ദി ഗ്രേറ്റ് എസ്കേപ്പ് എന്ന് പേരിട്ട ബാബു ആൻ്റണി ചിത്രം സംവിധാനം ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ യു.എസ്.ഫിലിംസിൻ്റെ ബാനറിൽ നിർമ്മിയ്ക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ അമേരിക്കയിലെ ടെക്സാസിൽ നടന്നു. തുടർന്ന് ടെക്സാസിൽ ചിത്രീകരണം തുടങ്ങി .
ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത, ഹോളിവുഡ് ലെവൽ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ പ്രത്യേകതയാണ്. തികച്ചും, ഒരു ആക്ഷൻ ത്രില്ലർ ചിത്രമായി അണിഞ്ഞൊരുങ്ങുന്ന ദി ഗ്രേറ്റ് എസ്കേപ്പ്, ബാബു ആൻ്റണിയുടെ പുതിയൊരു മുഖമായിരിക്കും അവതരിപ്പിക്കുക. ബോബ് എന്ന ധീരനും, മികച്ച യോദ്ധാവുമായ കഥാപാത്രത്തെയാണ് ബാബു ആൻ്റണി അവതരിപ്പിക്കുന്നത്.മികച്ച ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ബാബു ആൻറണിയുടെ വമ്പൻ തിരിച്ചു വരവ് തന്നെയായിരിക്കും ഈ ചിത്രം.
സൗത്ത് ഇന്ത്യൻ യു.എസ്.ഫിലിംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ദി ഗ്രേറ്റ് എസ്കേപ്പ് സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്നു. രചന -യഥുകൃഷ്ണൻ, പി.ആർ.ഒ- അയ്മനം സാജൻ.ബാബു ആൻ്റണിയോടൊപ്പം, മലയാളത്തിലെയും, ഹോളിവുഡിലെയും, മികച്ച താരങ്ങളും, സംവിധായകൻ സന്ദീപും, പുതുമുഖങ്ങളും വേഷമിടുന്നു.