നിയമനത്തട്ടിപ്പ് കേസ് : ബാസിത് പിടിയില്‍, മുഖ്യ സൂത്രധാരനെന്ന് പൊലീസ്

0
41

മലപ്പുറം:  ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് കെ പി ബാസിത് പിടിയില്‍. മഞ്ചേരിയില്‍ നിന്നാണ് കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലായിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ ബാസിതെന്നാണ് പൊലീസ് പറയുന്നത്. 

ബാസിതിനെ നാളെ രാവിലെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് വിവരം. ഹരിദാസനില്‍ നിന്നും പണം തട്ടിയെടുത്തതിലും ബാസിതിന് പങ്കെന്ന് സൂചന. അതേസമയം കേസിലെ പരാതിക്കാരനായ ഹരിദാസന്‍ ബാസിതിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഒരു ലക്ഷം രൂപ ബാസിത് തട്ടിയെടുത്തെന്നും ഹരിദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ പി എ പണം വാങ്ങിയെന്ന് പറയിപ്പിച്ചത് ബാസിതാണെന്നുമായിരുന്നു ഹരിദാസന്റെ മൊഴി. ഹരിദാസനെ ചോദ്യം ചെയ്ത് വിട്ടയച്ചു. നാളെ ഹരിദാസന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും. മലപ്പുറം സ്വദേശിയായ ഹരിദാസന്റെ മരുമകളുടെ ഡോക്ടര്‍ നിയമനത്തിനായി ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.