പാലാ ബിഷപ്പിനെ കായികമായി നേരിടാനുള്ള നീക്കം അപലപനീയം: സജി മഞ്ഞക്കടമ്പിൽ

0
67

പാലാ ബിഷപ്പ് വിശുദ്ധ കുർബാ മദ്ധ്യേ പ്രസംഗത്തിൽ സമുതായ അംഗങ്ങൾക്കിടയിൽ പ്രകടിപ്പിച്ച ആശങ്കയെ പ്രാസ്ഥവനയായി വളച്ചൊടിച്ച് അദ്ദേഹത്തെ കായികമായി നേരിടുവാനുള്ള നീക്കം അപലപനിയാണെന്ന് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
കത്തോലിക്കാ ബിഷപ്പോ, മുസ്ലിം പുരോഹിതനോ , എൻ.എസ്.എസ്സോ, എസ് എൻ ഡി പി യോ ഇത്തരത്തിലുള്ള ഒരു ആശങ്ക അറിയിച്ചാൽ വിഷയം സംബന്ധിച്ച് അന്വോഷ്ണം നടത്തി പ്രശ്നം പരിഹരിച്ച് മതസൗഹാർദ്ദം നിലനിർത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എതെങ്കിലും ഒരു മതവിഭാഗം മാത്രമാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ എന്ന അഭിപ്രായം ഇല്ലയെന്നും, എല്ലാ മതവിഭാഗങ്ങളിലും ചെറിയ ഒരു വിഭാഗം ഇത്തരം പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നുണ്ട് എന്നത് വാസ്ഥവമാണെന്നും സജി കുറ്റപ്പെടുത്തി.
മുസ്ലിം സഹോദരങ്ങളിൽബഹുഭൂരിപക്ഷവും  മതസൗഹാർദ്ദം നിലനിർത്താൻ ആഗ്രഹിക്കുന്നവരാണെന്നും  സജി കൂട്ടിചേർത്തു.