മന്തി ശശീന്ദ്രൻ കേരളത്തിന് അപമാനം: അജിത്ത് മുതിരമല

0
71

കോട്ടയം: മുൻപ് സ്ത്രീ പീഡനങ്ങൾക്ക് നേതൃത്വം നൽകുകയും, ഇപ്പോൾ പീഡനത്തിനിരയായ സ്ത്രീയെയും , കുടുബത്തെയും കേസ് ഒത്തുതീർപ്പാക്കണം എന്ന് ഭീഷണി സ്വരത്തിൽ നിർബന്ധിക്കുകയും ചെയ്ത മന്ത്രി എ. കെ.ശശീന്ദ്രൻ ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത്ത് മുതിരമല അഭിപ്രായപ്പെട്ടു. 
സ്ത്രീ സുരക്ഷക്കായി വനിതാ മതിൽ തീർത്തവർ കേരളത്തിൽ സ്തീ പീഡനങ്ങൾക്ക് ഒത്തശ ചെയ്യുന്നത്  നിത്യ സംഭാവമാക്കിയിരിക്കുകയാണെന്നും അജിത്ത് ആരോപിച്ചു.
 യൂത്ത് ഫ്രണ്ട് കോടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിലിന്റെ നേതൃത്വത്തിൽ കോടയം ഗാന്ധി പ്രതിമക്ക് മുന്നിൽ മന്ത്രി ശശിന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്തക്കണം എന്ന് ആവശ്യപ്പെട്ട നടന്ന പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയ അദ്ധേഹം.
സ്വർണ്ണക്കടത്തിനും , സ്ത്രീ പീഡനത്തിനും ഇപ്പോൾ LDF സർക്കാർ DYFI ക്കാർക്ക് പരിശീലം നൽകി വരുകയാണെന്നും, അതിന്റെ അവസന ഇരയാണ് വണ്ടിപ്പെരിയാറിൽ DYFI നേതാവിന്റെ പീഡനത്തിന് ഇരയായി മരിച്ച 6 വയസുകാരി എന്നും മുഖ്യ പ്രസംഗം നടത്തിയ UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കമ്പിൽ കുറ്റപ്പെടുത്തി.
കുര്യൻ പി. കര്യൻ, ജോൺ ജോസഫ് , അഭിലാഷ് കൊച്ചുപറബിൽ, പ്രതിഷ് പട്ടിത്താനം , ജോമോൻ ഇരുപ്പക്കാട്ട്, കുര്യൻ വട്ട മല, റ്റിറ്റോ പയ്യനാടൻ, ജിതിൻ പ്രാക്കുളം, ബിനു ഭാസ്ക്കരൻ ,ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.