റഹ്മാൻ നായകനാവുന്ന *സമാറ* യുടെ ചിത്രീകരണം പൂർത്തിയായി . ചിത്രീകരണാനന്തര സാങ്കേതിക ജോലികൾ ധ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ” സമാറ ” യെ അണിയിച്ചൊരുക്കുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെുത്തിയിട്ടില്ലാത്ത അണിയറ പ്രവർത്തകർ ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ്റെ പേരു വെളിപ്പടുത്തിയിരിക്കുന്നു. ഹിന്ദിയിൽ ‘ബജ്റംഗി ബൈജാൻ’ , ‘ജോളി എൽ എൽ ബി 2’, ‘കശ്മീർ ഡെയ്‌ലി’, തമിഴിൽ ‘കാട്രു വെളിയിടൈ’, ‘വിശ്വരൂപം 2 ‘എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ *മിർ സാർവാർ* “സമാറ” യിലൂടെ റഹ്മാൻ്റെ വില്ലാനായി മലയാളത്തിൽ എത്തുന്നു. അക്ഷയ് കുമാറിൻ്റെ ” കേസരി” എന്ന സിനിമയിലെ മിർ സാർവാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. തുടർന്ന് അക്ഷയ് കുമാറിൻ്റെ “ലക്ഷ്മി’ യിലും മിറിൻെറ സാന്നിധ്യം ശ്രദധേയമായിരുന്നു.ഫോറൻസിക് ആധാരമാക്കിയുള്ള ഒരു ഇൻവെസ്റ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘ മൂത്തോനി ‘ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു , രാഹുൽ മാധവ് , ബിനോജ് വില്ല്യ, വീർ ആര്യൻ, വിവിയ ശാന്ത്, നീത് ചൗധരി , ദിനേശ് ലാംബ, ഗോവിന്ദ് കൃഷ്ണാ, സോനാലി സുധൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ സമാറ ‘ യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത് പ്രമുഖ നടൻ ഭരത് ആണ്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യർ,കലാ സംവിധാനം രഞ്ജിത്ത് കോത്താരി , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിഷ്‌ണു ഐക്കരശ്ശേരി , എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ധരിൽ പ്രധാനികൾ. ദിനേശ് കാശിയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽഎം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ ” സമാറ ” അടുത്തു തന്നെ പ്രദർശനത്തിനെത്തും