വിള ഇൻഷ്വറൻസ്‌ പക്ഷാചരണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

0
82


എറണാകുളം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കാർഷിക വിജ്ഞാനവ്യാപനം ശക്തിപ്പെടുത്തൽ എന്ന പദ്ധതിയുടെ കീഴിൽ  കർഷക സഭയും ഞാറ്റുവേല ചന്തയും വിള ഇൻഷ്വറൻസ്‌ പക്ഷാചരണം എന്ന പദ്ധതിയുടെയും പഞ്ചായത്ത്തല ഉദ്ഘാടനം  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു .  കാർഷിക മേഖലയെ മുന്നോട്ട് കൊണ്ട് പോകുന്നതിനായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ പദ്ധതികൾ  ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ലോകത്ത്‌  അത്യപൂർവമായ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തുള്ളത്. സംസ്ഥാനത്ത്‌ നഴ്സറി നിയമം നടപ്പിലാക്കുമെന്നും കർഷകർ വഞ്ചിതരാകാതിരിക്കാൻ ഫലപ്രദ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കർഷകർക്ക് വിളകൾക്ക് ന്യായ വില ലഭിക്കുന്നത് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു . 
 ആലങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ നേതൃത്വത്തിൽ  കാർഷിക കർമ്മസേനയും, നീറിക്കോട്‌, കൊങ്ങോർപ്പിള്ളി, ആലങ്ങാട്‌ സഹകരണ ബാങ്ക്  എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്  നീറിക്കോട്‌ സർവ്വീസ്‌ സഹകരണ ബാങ്ക്  അങ്കണത്തിൽ പരിപാടി സംഘടിപ്പിച്ചത് . ഞാറ്റുവേല ചന്തയിൽ ഫലവൃക്ഷതൈകൾ പച്ചക്കറിതൈകൾ വിവിധ ഇനം തെങ്ങിൻ തൈകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയിട്ടുണ്ട്. ഞാറ്റുവേല ചന്ത ജൂലൈ 2 ന് സമാപിക്കും. ആലങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  രമ്യ തോമസ്‌ ഞാറ്റുവേല ചന്തയുടെ ആദ്യവിൽപ്പന നിർവ്വഹിച്ചു. 
 ആലങ്ങാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനാഫിന്റെ   അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കരുമാല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീലത ലാലു , ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ.വി.രവീന്ദ്രൻ,  യേശുദാസ്‌ പറപ്പിള്ളി, എ.എസ്‌.അനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്സ്‌ പ്രസിഡന്റ്‌ എം.ആർ.രാധാകൃഷ്ണൻ, ബ്ലോക്ക്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ഭാരവാഹികളായ  ജയശ്രീ ഗോപിനാഥ്‌, അബൂബക്കർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായ എം.ജി.രാമച്രന്ദ്രൻ, പഞ്ചായത്ത്‌ വൈസ്സ്‌ പ്രസിഡന്റ്‌  ലത പുരുഷൻ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ഭാരവാഹികളായ  പി.ആർ.ജയകൃഷ്ണൻ, സുനി സജീവൻ, വിൻസന്റ്‌ കാരിക്കശ്ശേരി, സഹകരണ ബാങ്ക്  പ്രസിഡന്റുമാരായ ജോളി പൊള്ളയിൽ,  ഹരി.കെ.ജി,  ദിലീപ്‌ കുമാർ സി.എസ്‌,  വാർഡ്‌ മെമ്പർ  വി.ബി.ജബ്ബാർ, ആലങ്ങാട്‌ കാർഷിസേന സ്വെക്രട്ടറി  കെ.ആർ.ബിജു  പ്രിൻസിപ്പൽ കൃഷി ഓഫീസർ ടെസ്സി എബ്രഹാം , ആത്മ പ്രൊജക്ട്‌ ഡയറക്ടർ സൂസൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ  അനിത കുമാരി.വി,  ബബിത.ഇ.എം, കൃഷി അസിസ്റ്റന്റ്‌ ഡയറക്ടർമാരായ  വിദ്യ ഗോപിനാഥ്‌,  ജോൺ ഷെറി (എഫ്‌.ഐ.ബി), കൃഷിഓഫീസർ  സിബി.വി.ജി , കർഷകർ , കർഷക തൊഴിലാളി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.