ഒരു കാലത്ത് കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്നു ഷക്കീല. ഗോപുവിന്റെയും ഷീലയുടെയും ഡ്രൈവിങ് സ്‌കൂളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. സെക്‌സ് എജ്യുക്കേഷന്‍ എന്ന വെബ്‌സീരീസിന്റെ നാലാം സീസണ്‍ പ്രമോഷനാണ് വീണ്ടും ഹിറ്റായിരിക്കുന്നത്. സമൂഹത്തിലെ ചില ശരികളാണ് ഷക്കീല ഓര്‍മിപ്പിക്കുന്നത്.
ഷക്കീലാസ്ഡ്രൈവിങ് സ്‌കൂള്‍ എന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. ഡ്രൈവിങ്ങിനെയും സെക്‌സിനെയും ചേര്‍ത്തുവച്ചാണ് ഷക്കീല അതീവ ഗൗരവമേറിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നത്.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറിയ ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പുതുമയോടെ എത്തുന്ന വിഡിയോക്ക് വലിയ പിന്തുണയാണുള്ളത്. തന്റെ പഴയ ചിത്രത്തിന്റെ പേര് അനുസ്മരിപ്പിച്ചുകൊണ്ടാണ് ഷക്കീല ഈ ഹ്രസ്വ വിഡിയോയില്‍ എത്തുന്നത്. ശിവപ്രസാദ് കെ.വി.യാണ് സംവിധാനം. നീരജ് രവി ക്യാമറ ചലിപ്പിച്ചിരിക്കുന്നു.