സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഡൽഹി പൊലീസ് റെയ്ഡ്; ന്യൂസ് ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ്

0
37

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീടുൾപ്പെടെ 35 ഇടങ്ങളിൽ ഡൽഹി പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലും ഡൽഹി പൊലീസ് റെയ്ഡ് നടക്കുന്നുണ്ട്. ചൈനീസ് ഫണ്ടിംഗ് വിവാദത്തിലാണ് റെയ്ഡ്. ( Delhi Police Raids NewsClick Journalists and Sitaram Yechury )

മാധ്യമ പ്രവർത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ഡൽഹി പൊലീസ് പിടിച്ചെടുത്തു. എകെജി ഭവൻ ഓഫീസ് ജീവനക്കാരൻ ശ്രീനാരായണന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ശ്രീനാരായണന്റെ മകൻ ന്യൂസ്‌ക്ലിക്ക് സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ചുമത്തിയതായാണ് റിപ്പോർട്ട്. സംശയനിഴലിൽ പ്രകാശ് കാരാട്ടുമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

അതേസമയം, മാധ്യമപ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്ത് വന്നിട്ടുണ്ട്. നടപടിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ അറിയിച്ചു.