12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ മടങ്ങിയെത്തി

0
191

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റൊണാള്‍ഡോയെ തിരികെ ഓള്‍ഡ് ട്രാഫോഡില്‍ എത്തിച്ചു. താരത്തിന്റെ കൈമാറ്റത്തിനായി യുവന്റസും മാഞ്ചസ്റ്റര്‍ യൂണൈറ്റഡും തമ്മില്‍ കരാറില്‍ എത്തി.യുണൈറ്റഡിന്റെ കരാര്‍ വ്യവസ്ഥകള്‍ റൊണാള്‍ഡോ അംഗീകരിച്ചതോടെയാണ് താരത്തിന്റെ മടക്കം യാഥാര്‍ഥ്യമായത്. താരത്തിന്റെ മെഡിക്കല്‍ വൈകാതെ പൂര്‍ത്തിയാക്കും.

12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്.റൊണാള്‍ഡോ യുവന്റസ് താരങ്ങളോട് യാത്രപറഞ്ഞ് സ്വകാര്യ വിമാനത്തില്‍ ഇറ്റലി വിടുന്നതിന്റെ ചിത്രങ്ങളും പിന്നാലെ പുറത്തുവന്നിരുന്നു. യുവന്റസുമായി ഒരു വര്‍ഷം കരാര്‍ ബാക്കിയിരിക്കെയാണ് റൊണാള്‍ഡോ യുണൈറ്റഡില്‍ തിരികെയെത്തുന്നത്.