അബുദാബിയിൽ എയർ ആംബുലൻസ് തകർന്ന് നാല് മരണം

0
296

അബുദാബിയിൽ എയർ ആംബുലൻസ് തകർന്ന് നാല് പേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്ടർ, നഴ്‌സ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ. ഷാഹിദ് ഗുലാം, നഴ്‌സായ ജോയൽ സകാറ മിൻറോ എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.