അയിരൂരില്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് അന്‍പത്തി മൂന്ന് പേര്‍ സിപിഐഎംല്‍ ചേര്‍ന്നു

0
127

അയിരൂരില്‍ ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് അന്‍പത്തി മൂന്ന് പേര്‍ സിപിഐഎംല്‍ ചേര്‍ന്നു.
ആര്‍എസ്എസ് മുന്‍ മണ്ഡലം കാര്യവാഹ് ജയന്‍നും ബ്ലോക്ക് പഞ്ചായത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന മഹിളാമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി ജ്യോതി, ആര്‍എസ്എസ് മുന്‍ മുഖ്യ ശിക്ഷക് സുനില്‍ വി.നായര്‍ തുടങ്ങിയവരടക്കം
അയിരൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള അന്‍പത്തി മൂന്ന് പേര്‍ക്ക് സ്വീകരണം നല്‍കി..
യോഗത്തില്‍ വി പ്രസാദ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍, ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിന്‍, ലോക്കല്‍ സെക്രട്ടറിമാരായ അഡ്വ. കെ മോഹന്‍ദാസ്, രാജന്‍ ഏബ്രഹാം തുടങ്ങിയവര്‍ സന്നിഹിതരായി.