കോട്ടയം: രണ്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ചേർപ്പുങ്കൽ പാലത്തിൻ്റെ നിർമ്മാണ തടസങ്ങൾ നീക്കി എത്രയും വേഗം പുനരാരംഭിക്കണമെന്ന് തോമസ് ചാഴികാടൻ എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ്.എം ചെയർമാൻ ജോസ് കെ മാണി ഈ വിഷയം സംബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രിയുമായി സംസാരിച്ചിരുന്നു. ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പ്രമോദ് നാരായണൻ എം.എൽ.എ, സ്റ്റീഫൻ ജോർജ്ജ് മുന്‍ എം.എൽ.എ എന്നിവർ ഒപ്പമെത്തിയാണ് എംപി മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. അടിയന്തിരമായി മന്ത്രി ഇടപെട്ട് പാലത്തിൻ്റെ നിർമ്മാണം പുനരാരംഭികാണാമെന്ന് ഇവർ അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായി തഴെ പറയുന്ന കാരണങ്ങൾ കൊണ്ട് പാലത്തിൻ്റെ നിർമ്മാണം സ്തംഭനാവസ്ഥയിലായിരുന്നു.