ഒരു മസാല വിപ്ലവവുമായി സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രം വരുന്നു. ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു.മന്ത്രി ജി.ആർ.അനിൽ ഭദ്രദീപം തെളിയിച്ചു.രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ജീവൻ ടാക്കീസിനു വേണ്ടി വിക്ടർ ജിബ്സൺ നിർമ്മിക്കുന്നു. ചിത്രത്തിൻ്റെ സ്വിച്ചോൺ പ്രശസ്ത നടൻ ജയൻ ചേർത്തല നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പ് നടൻ എം.ആർ.ഗോപകുമാർ നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പൂജാ ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു.
രചന – രജീഷ് തെറ്റിയോട്, അലി റാഫത്തർ, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല, ഡി.ഒ.പി – വിപിൻ രാജ്, എഡിറ്റർ -കെ.ശ്രീനിവാസ് ,ഗാനങ്ങൾ – രജീഷ് തെറ്റിയോട്, സംഗീതം -സുരേഷ് കാർത്തിക് ,കല – സുബാഹു മുതുകാട്, മേക്കപ്പ് – പട്ടണം ഷാ, ക്രീയേറ്റീവ് ഹെഡ് – രജിത്ത് വി.ചന്ദു, കോസ്റ്റ്യൂംസ് – ബാബു നിലമ്പൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ക്ലമൻ്റ് കുട്ടൻ, ഫിനാൻസ് കൺട്രോളർ- ജയചന്ദ്രൻ ജെ, സംഘട്ടനം – രതീഷ് ശിവ,അസോസിയേറ്റ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, ഹെയർ ട്രസറർ – ബോബി പ്രദീപ്,പോസ്റ്റർ ഡിസൈൻ – ആദിൻ ഒല്ലൂർ, പി.ആർ.ഒ- അയ്മനം സാജൻ
ഹരികൃഷ്ണൻ, ഡയാന ഹമീദ്, ലെന, ജയൻ ചേർത്തല,സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, അരുൺ ഗോപൻ എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്നു.തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കും.