ഇന്ധന വില വർദ്ധനവ് ഓട്ടോ – ടക്സി തൊഴിലാളികൾക്ക് ഇരുട്ടടി: സജി മഞ്ഞക്കടമ്പിൽ

0
68

പാലാ: പെട്രോൾ, ഡീസൽ എന്നിവയുടെ ദിനംപ്രതിയുള്ള വില വർദ്ധനവ് കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിലെ ഓട്ടോ – ടാക്സി തൊഴിലാളികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇരുട്ടടി നൽകിയിരിക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.  കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ ടാക്സി – ഓട്ടോ തൊഴിലാളികൾക്ക് സർക്കാർ അടിയന്തരമായി സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ. റ്റി. യു. സി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിപ്രതിമക്ക് മുന്നിൽ നിന്നും ഓട്ടോറിക്ഷ ഹെഡ്പോസ്റ്റ് ഓഫീസിലേയ്ക്ക് തള്ളി കൊണ്ടുള്ള പ്രധിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
 കെ.റ്റി.യു.സി. കോട്ടയം ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പാർട്ടി ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, കോട്ടയം നിയോജക മണ്ഡലം പ്രസിഡണ്ട് കുര്യൻ പി.കുര്യൻ, കെ.സി. കുഞ്ഞുമോൻ , ജ്യോതിഷ്മോഹൻ, സാബു കൊട്ടിപ്പള്ളിൽ, കോട്ടയം ജോഷി, വി.എസ്.ഗോപകുമാർ, ജയിംസ് പി.വി എന്നിവർ പ്രസംഗിച്ചു.