വി. ശിവന്‍കുട്ടി രാജിവെക്കണം:എബിവിപി

0
91

 കോട്ടയം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസിലെ പ്രതിയായ വി. ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ പ്രസാദ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി വിദ്യാര്‍ത്ഥി സമൂഹത്തിന് തന്നെ ബാദ്ധ്യതയായിരിക്കുകയാണ്. കോടതിയുടെ നിരീക്ഷണങ്ങള്‍കൂടി കണക്കിലെടുത്ത് രാജിവെച്ച് വി. ശിവന്‍കുട്ടി വിചാരണനേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബിവിപി  കോട്ടയം ജില്ലാ പ്രസിഡന്റ് എസ്. അരവിന്ദ്, ജില്ലാ സെക്രട്ടറി മൃദുല്‍ സുധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.