പ്രശസ്ത സീരിയൽ, സിനിമാ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 22 വർഷമായി ടെലിവിഷൻ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു.
നാടകരംഗത്തുനിന്നു സീരിയലിൽ എത്തിയ നടനാണ് രമേശ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിനു ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്.
രമേശ് അവസാനമായി അഭിനയിച്ചത് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത വരാല്‍ എന്ന സിനിമയിലാണ്.“ സീരിയല്‍ ചെയ്യുന്ന സമയം തൊട്ടുള്ള അടുപ്പമാണ് രമേശേട്ടനുമായി. നമ്മളൊക്കെ വര്‍ക്ക് ചെയ്യുന്ന സമയത്ത് അദ്ദേഹം സജീവമായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ മരിച്ച ശേഷം കുറേക്കാലം അദ്ദേഹമൊരു ഗ്യാപ്പെടുത്തിരുന്നു. പിന്നീട് അദ്ദേഹവുമായുള്ള കോണ്‍ടാക്ട് നഷ്ടപ്പെട്ടു പോയി. വിരുന്ന് അനൗണ്‍സ് ചെയ്ത സമയത്താണ് അദ്ദേഹം എന്നെ വിളിക്കുന്നത്. എനിക്ക് കണ്ണന്‍റെ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞു. പക്ഷേ വിരുന്നില്‍ വിളിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ അതിനുഅ മുമ്പേ വരാലില്‍ ചേട്ടനു പറ്റിയ വേഷം വന്നപ്പോള്‍ വിളിക്കുകയായിരുന്നു. കഥാപാത്രത്തെക്കുറിച്ച് കേട്ടതോടെ ഓകെ പറഞ്ഞു വന്ന് അഭിനയിക്കുകയായിരുന്നു. ലൊക്കേഷനില്‍ വളരെ സന്തോഷത്തിലായിരുന്നു ചേട്ടന്‍. പോവാന്‍ നേരം അനൂപിനെ കെട്ടിപിടിച്ച് എന്നെ മറക്കരുതെന്ന് പറഞ്ഞിട്ടാണ് പോയത്. നെയ്യാര്‍ പ്രൊഡക്ഷന്‍സിലെ ഗിരീഷേട്ടനാണ് രമേശേട്ടന്‍ ആത്മഹത്യ ചെയ്തെന്ന്. വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു.കണ്ണന്‍ താമരക്കുളം പറഞ്ഞു.