മിഷന്‍ കൊങ്കണ്‍-സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തി

0
75

ഒടിയനുശേഷം ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് മിഷന്‍ കൊങ്കണ്‍. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിന്റെ അടുക്കലെത്തി. ഇന്ന് രാവിലെ എറണാകുളത്തുള്ള ലാലിന്റെ ഫ്‌ളാറ്റില്‍വച്ചായിരുന്നു കൂടിക്കാഴ്ച. മുംബയില്‍നിന്നുള്ള നിര്‍മ്മാതാക്കളും ശ്രീകുമാറിനോടൊപ്പമുണ്ടായിരുന്നു.അടുത്ത വര്‍ഷം ആദ്യം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചേക്കുമെന്നറിയുന്നു. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മലയാളത്തിന് പുറമേ ഒരേസമയം ഹിന്ദിയിലും തമിഴിലുമായി ഈ ചിത്രം നിര്‍മ്മിക്കുന്നുണ്ട്.