മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ,നൈല ഉഷ, മിഥുന്‍ തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു.ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പ് ഗോള്‍ഡന്‍ വിസ ലഭിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം യു.എ.ഇ അധികൃതര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പൃഥ്വിരാജ് കുറിച്ചത്. വിസ സ്വീകരിക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
പത്ത് വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് ആദരവായി യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ.