ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ദൃശ്യം

0
210

ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ദൃശ്യം. ജക്കാര്‍ത്തയിലെ ‘പി ടി ഫാല്‍ക്കണ്‍’ കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും ദൃശ്യം റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും ദൃശ്യമാണ്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍
മോഹന്‍ലാലിനെ നായകനാക്കി 2013 ഇറങ്ങിയ ദൃശ്യം നിരവധി ഭാഷകളിലാണ് റീമേക്ക് ചെയ്യപ്പെട്ടത്.