കെ എം മാണി ധന്യസ്മ്യതി, നിയമസഭ പുസ്തകം പ്രസിദ്ധീകരിച്ചു

0
100

കോട്ടയം: കെ എം മാണിയുടെ നിയമസഭയിലെ 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ആദരവായി കെ എം മാണി ധന്യസ്മ്യതി എന്ന പേരില്‍ നിയമസഭ പുസ്തകം പ്രസിദ്ധീകരിച്ചു.പുസ്തകത്തിന്റെ പ്രകാശനം ജലവിഭവവകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ ഡോ.എന്‍.ജയരാജിന് നല്‍കി നിര്‍വഹിച്ചു. കേരളനിയമസഭാ സെക്രട്ടറിയേറ്റിനുവേണ്ടി പുസ്തകംപ്രസിദ്ധീകരിച്ച നിയമസഭാസെക്രട്ടറി ശ്രീ. എസ്.വി ഉണ്ണികൃഷ്ണന്‍നായരാണ്
കേരളകോണ്‍ഗ്രസ്(എം) ചെയര്‍മാനായ ശ്രീ. ജോസ് കെ മാണിക്കും കുടുംബത്തിനുമുള്ള കോപ്പികള്‍ കൈമാറിയത്.ചടങ്ങില്‍ മുന്‍മന്ത്രി
ശ്രീ. ടി പി രാമകൃഷ്ണനും കോപ്പി ഏറ്റുവാങ്ങുകയുണ്ടായി.

ഒരു മണ്ഡലത്തിനെ അമ്പതുവര്‍ഷത്തിലേറെ തുടര്‍ച്ചയായി കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുകയും അതില്‍ 24 വര്‍ഷത്തിലേറെ കാലം മന്ത്രിയായി വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുകയും ചെയ്ത വ്യക്തിയാണ് കെ എം മാണി.ധനമന്ത്രി എന്ന നിലയില്‍ 13 ബജറ്റുകളിലൂടെ ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.ആ ചിന്തയുടെ അടിസ്ഥാനത്തിലാണ് നിയമസഭാ പ്രവര്‍ത്തനങ്ങളും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സംഭാവനകളും പ്രതിപാദിക്കുന്ന കെ.എം.മാണി ധന്യസ്മൃതി എന്ന സമഗ്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.