മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവറാണ് പുലര്‍ച്ചെ 4.30 ഓടെയാണ് തകർന്ന് വീണത്. പരിക്കേറ്റവര്‍ എല്ലാവരും നിര്‍മാണ തൊഴിലാളികളാണ്. പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക് ആർക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.