കോട്ടയം: അച്ചടക്ക ലംഘനത്തിന് സസ്‌പെന്റ് ചെയ്ത കെ ശിവദാസന്‍ നായരെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി നല്‍കിയ നോട്ടീസിന് ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
നേരത്തെ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശിച്ചതിനാണ് ശിവദാസന്‍ നായരെയും കെപിസിസി സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന് പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.