മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രമായ ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ പ്രദര്‍ശിപ്പിക്കുന്നതിന് എതിരായ പരാതിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഫിലിം സെന്‍സര്‍ ബോര്‍ഡിന് മുന്‍പിലുള്ള പരാതിയില്‍ നാലാഴ്ചക്കകം തീരുമാനമെടുക്കണം.ചരിത്രത്തെ വളച്ചൊടിക്കുന്നു, മതവിദ്വേഷത്തിന് കാരണമാകുന്നു ക്രമസമാധാന പ്രശ്‌നത്തിന് വഴിവെക്കുന്നു തുടങ്ങിയ പരാതികളാണ് ചിത്രത്തിനെതിരെ നല്‍കിയിരിക്കുന്നത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നതിനെതിരെ കുഞ്ഞാലിമരയ്ക്കാര്‍ കുടുംബത്തിലെ അംഗമായ മുഫീദ അറാഫത്ത് മരയ്ക്കാര്‍ ആണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുന്നതിന് എതിരെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല എന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.റൂള്‍ 32 പ്രകാരം നടപടി എടുക്കണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. പരാതി കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Home Entertainment ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിനെതിരെ പരാതി; ചരിത്രത്തെ വളച്ചൊടിച്ചു, മതവിദ്വേഷം ജനിപ്പിക്കുന്നു. നാല് ആഴ്ചക്കകം തീര്‍പ്പ് വേണമെന്ന്...