മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം.റോയി അന്തിരിച്ചു

0
135



മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം.റോയി(82) അന്തരിച്ചു.മഹാരാജാസ് കോളജിൽ നിന്നും എംഎ പഠനം പൂർത്തിയാക്കി മുഴുവൻസമയ പത്രപ്രവർത്തകനായി.

മത്തായി മാഞ്ഞൂരാന്റെ കേരളപ്രകാശം പത്രത്തിൽ 1961-ൽ തുടക്കം. പിന്നീട് ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്‌, ദ്ഹിന്ദു, വാർത്ത ഏജൻസി യുഎൻഐ, മംഗളം ദിനപത്രം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

പ്രഭാഷകനായും കോളമിസ്റ്റായും പത്രപ്രവർത്തക യൂണിയൻ നേതാവായുമെല്ലാം ശോഭിച്ചു.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്നു. മത്തായി മാഞ്ഞൂരാനായിരുന്നു രാഷ്ട്രീയ ഗുരു. എറണാകുളം മഹാരാജാസിൽ വിദ്യാർഥിയായിരിക്കെ കെഎസ്പിയുടെ വിദ്യാർഥി വിഭാഗം നേതാവായിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെ മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പംക്തി കൈകാര്യം ചെയ്തു.

കോട്ടയം പ്രസ്ക്ലബിൻ്റെ സ്ഥാപക സെക്രട്ടറി, പിന്നീട് പ്രസിഡൻ്റ് പദവി വഹിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിച്ചു.