കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതി അനുമതി

0
99

കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്‌നസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്.മീത്തിലെ കൃഷിയിടത്തില്‍ എന്ത് കൃഷിയിറക്കിയാലും കാട്ടുപന്നി കുത്തി നശിപ്പിക്കും. അവസാനമായി നട്ട നൂറ് ചുവട് കപ്പ പൂര്‍ണമായും കാട്ടുപന്നികൂട്ടം കുത്തി ഇളക്കി മറിച്ചിട്ടു. വേലി കെട്ടി സംരക്ഷിക്കാന്‍ നോക്കിയിട്ടും ഫലമുണ്ടായില്ല. അങ്ങനെയാണ് മീത്തിലെ മദറായ സിസ്റ്റര്‍ ജോഫി ഹൈക്കോടതിയെ സമീപിച്ചത്.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാനുള്ള അനുമതി നല്‍കാന്‍ കോടതി വനംവകുപ്പിനോട് നിര്‍ദ്ദേശിച്ചു. കാട്ടുപന്നിയെ കെല്ലാന്‍ അനുമതി ലഭിക്കുന്ന ആദ്യ കന്യാസ്ത്രീ താനാണെന്നു പോലും ജോഫിക്കറിയില്ലായിരുന്നു. കാട്ടുപന്നിക്ക് മുന്നില്‍ കൃഷി അവസാനിപ്പിക്കാനും തയ്യാറല്ല.