സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണ ബംബര്‍ അടിച്ചത് വയനാട് പനമരം സ്വദേശി സെയ്തലവിക്ക്. ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവി സുഹൃത്തുവഴി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഇന്നലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ബിആര്‍ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാര്‍ഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനില്‍ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്.