മതപരിവര്‍ത്തനവും ലവ് ജിഹാദും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലവ് ജിഹാദ് പുതിയ കാര്യമല്ലെന്നും ഈ സത്യങ്ങളെല്ലാം നേരത്തെ തുറന്നുപറഞ്ഞപ്പോള്‍ താനടക്കമുള്ളവരെ വര്‍ഗീയ വാദികളും മറ്റുള്ളവരെ ദേശീയ വാദികളുമാക്കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലവ് ജിഹാദും മതപരിവര്‍ത്തനവും ഏറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യന്‍ സമുദായമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം ചെയ്തത് ക്രിസ്ത്യന്‍ മതക്കാരാണ്. മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യമിട്ട് പ്രസ്താവന നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അപക്വമായ വര്‍ഗീയ വിഷം തുപ്പുന്ന പ്രസ്താവനകള്‍ ആരും നടത്തരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.